നയപ്രഖ്യാപനപ്രസംഗം കവലപ്രസംഗം പോലെയായെന്ന് ബിജെപി - നയപ്രഖ്യാപനപ്രസംഗം
തിരുവനന്തപുരം: നയപ്രഖ്യാപനപ്രസംഗം കവലപ്രസംഗം പോലെയായെന്ന് ബിജെപി. പുതിയതായി ഒരു നയവും ഗവർണറുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നില്ല. മുൻ കാലങ്ങളിൽ തുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കുമെന്ന് മാത്രമാണ് അതിൽ ഉണ്ടായിരുന്നതെന്നും ബിജെപി വക്താവ് എം.എസ്.കുമാർ പറഞ്ഞു. സർക്കാരിനെയും ഗവർണറെയും തമ്മിലടിപ്പിച്ച് രാഷ്‌ട്രീയ ലാഭം കൊയ്യാനുള്ള പ്രതിപക്ഷ നേതാവിന്‍റെ പരാജയമാണ് ഇന്ന് നിയമസഭയിൽ കണ്ടതെന്നും എം.എസ്. കുമാർ കൂട്ടിച്ചേര്‍ത്തു.