യുവതിയുടെ ദുരൂഹ മരണം: പൊലീസ് അന്വേഷണത്തില്‍ അനാസ്ഥയെന്നാരോപിച്ച് ബിജെപി മാര്‍ച്ച് നടത്തി - പൊലീസ് അന്വേഷണത്തില്‍ അനാസ്ഥയെന്നാരോപിച്ച് ബിജെപി മാര്‍ച്ച്
വയനാട് വൈത്തിരിയില്‍ യുവതിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് ബിജെപി മാര്‍ച്ചും ധര്‍ണയും നടത്തി. കൽപ്പറ്റ ഡിവൈഎസ്‌പി ഓഫീസിന് മുന്നിലേക്ക് നടന്ന മാര്‍ച്ച് മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്‍റ് വി.ടി രമ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒക്ടോബർ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത് . വൈത്തിരിയിൽ ആത്മഹത്യ ചെയ്ത യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവ് എസ്.പിക്ക് പരാതി നൽകിയിരുന്നു. സി പി എം ജില്ലാ സെക്രട്ടറി തന്‍റെ ഭാര്യയ്ക്ക് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പലയിടത്തും കൊണ്ട് പോയെന്നും നിരന്തരം ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ സൂചിപ്പിക്കുന്നു. പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും പൊലീസ് ഗൗരവത്തോടെ കേസ് അന്വേഷിക്കുന്നില്ല എന്നാരോപിച്ചാണ് മാർച്ചും ധർണയും നടത്തിയത്.