കേരളം

kerala

ETV Bharat / videos

വികസന കാഴ്‌ചപ്പാടുകള്‍ പങ്കുവെച്ച് തിരുവനന്തപുരം മണ്ഡലം ബിജെപി സ്ഥാനാര്‍ഥി കൃഷ്‌ണ കുമാർ - കൃഷ്‌ണ കുമാര്‍

By

Published : Mar 20, 2021, 5:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നായ തിരുവനന്തപുരത്തെ സ്ഥാനാർഥിയും നടനുമായ കൃഷ്‌ണ കുമാർ ഒരേ സമയം പ്രചാരണ തിരക്കിലും ഷൂട്ടിംഗ് തിരക്കിലുമാണ്. രാഷ്‌ട്രീയ വിവാദങ്ങൾക്കപ്പുറം മണ്ഡലത്തിലെ വികസന കാഴ്‌ചപ്പാടുകളാണ് ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തിൽ പങ്കുവച്ചത്. വാഗ്‌ദാനങ്ങൾ പാർട്ടിക്ക് പറയാം. എന്നാൽ സ്ഥാനാര്‍ഥി എന്ന നിലയിൽ വാഗ്‌ദാനങ്ങൾ നൽകി വോട്ടുപിടിക്കാൻ ഇല്ലെന്ന് കൃഷ്‌ണ കുമാർ പറഞ്ഞു. തിരുവനന്തപുരത്ത് വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ശബരിമല രാഷ്‌ട്രീയ വിഷയമാകും. ഇന്ധന, പാചക വാതക വില വർധനവ് പ്രചാരണ വേളയിൽ ആരും ചോദിച്ചതേയില്ലെന്നും 35 സീറ്റ് നേടിയാൽ കേരളത്തിൽ സർക്കാർ ഉണ്ടാക്കുമെന്ന് ബിജെപി അധ്യക്ഷൻ വെറുതെ പറയില്ലെന്നും കൃഷ്‌ണ കുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details