മലപ്പുറത്ത് സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു - Bike rider dies after collision with school bus in Malappuram
മലപ്പുറം: കോട്ടക്കൽ പറപ്പൂർ ആലചുള്ളിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പുകയൂർ സ്വദേശി മഞ്ജുനാഥ് ആണ് മരിച്ചത്. വൈകിട്ട് 5.30നായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.