ലഹരിവിമുക്ത മാഹിക്കായി സൈക്കിള്‍ റാലി - ലഹരിവിമുക്ത മാഹിക്കായി സൈക്കിള്‍ റാലി
കണ്ണൂർ: ലഹരി മുക്ത വിദ്യാലയം, ലഹരി മുക്ത മയ്യഴിഎന്ന സന്ദേശവുമായി മാഹി ഭരണകൂടം, നെഹ്റു യുവകേന്ദ്ര, വടകര റൈഡേർസ് ,വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ചാലക്കരയിൽ നിന്നും മൂലക്കടവിലേക്ക് സൈക്കിൾ റാലി സംഘടിപ്പിച്ചു. പരിപാടി ഉദ്‌ഘാടനം ചെയ്ത പുതുച്ചേരി ലഫ്. ഗവർണർ ഡോ. കിരൺ ബേദി പന്തക്കൽ മിനി സ്റ്റേഡിയം വരെ അഞ്ച് കിലോമീറ്റര്‍ ദൂരം സൈക്കിളിൽ സഞ്ചരിച്ചു. റീജിയണൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മ, നഗരസഭാ കമ്മിഷണർ ആഷിഷ് ഗോയൽ, നെഹ്റു യുവകേന്ദ്ര കോ-ഓർഡിനേറ്റർ കെ.രമ്യ, വിദ്യാഭ്യാസ മേലധ്യക്ഷൻ ഉത്തമ രാജ് മാഹി തുടങ്ങിയവർ ഗവർണറെ അനുഗമിച്ചു. നിരവധി വിദ്യാർഥികളും സൈക്കിൾ റാലിയിൽ അണി ചേർന്നു.