അയോധ്യ കേസ്; സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ - Ayodhya case
മലപ്പുറം: അയോധ്യ കേസിൽ സുപ്രീംകോടതി വിധി മാനിക്കുന്നതായി മുസ്ലീലീഗ് ചെയർമാൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. അയോധ്യ കേസ് വിധിയുടെ വിശദാംശങ്ങൾ ലഭ്യമായ ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിധിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പൂർണ പകർപ്പ് കിട്ടിയ ശേഷം മുസ്ലീംലീഗ് തിങ്കളാഴ്ച ഉന്നതതലയോഗം ചേരും. എല്ലാവരുമായും കൂടിയാലോചിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും വ്യക്തമാക്കി.