തൃപ്തി ദേശായി എത്തിയ സംഭവം; ദേവസ്വം ബോർഡിനെ അറിയിച്ചിട്ടില്ലെന്ന് എൻ.വാസു - ariival of thripthi desai
തിരുവനന്തപുരം: തൃപ്തി ദേശായിയും സംഘവും ശബരിമലയിൽ എത്തുന്നത് ദേവസ്വം ബോർഡിനെ അറിയിച്ചിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസു. കോടതി വിധി സംബന്ധിച്ച് അവ്യക്തതയുണ്ട്. വിധിയിൽ കോടതിയാണ് വ്യക്തത വരുത്തേണ്ടത്. ശബരിമലയുടെ കാര്യത്തിൽ ബോർഡിന് എടുക്കാൻ കഴിയുന്ന നിലപാടാണ് എടുത്തതെന്നും ദേവസ്വം മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.