കൊവിഡിനെ നേരിട്ട മാലാഖമാർ - വനിതാ ദിനം വാർത്തകൾ
തിരുവനന്തപുരം: വനിതാ ദിനത്തില്‍ കൊവിഡ് കാലത്തെ അതിജീവനം ഓർത്തെടുക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നാല് സ്റ്റാഫ് നഴ്‌സുമാർ. കൊവിഡിനെ നേരിടുമ്പോൾ സമൂഹം എന്ത് തിരികെ നല്‍കി, കൊവിഡ് സെന്‍ററുകളില്‍ നേരിട്ട അനുഭവങ്ങൾ, രോഗം ഭേദമായവരും രോഗികളും.. കൊവിഡ് പോരാളികളുടെ അനുഭവങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്ക്കുകയാണ്. ഏത് പ്രതിസന്ധി ഘട്ടത്തെയും നേരിടാൻ സ്ത്രീകൾ സജ്ജരായിക്കഴിഞ്ഞു. സമൂഹത്തിന്‍റെ മുൻനിരയിലേക്ക് സ്ത്രീകൾ കടന്നു വരണമെന്നും ഈ പോരാളികൾ പറയുന്നു