ആഴക്കടൽ മത്സ്യബന്ധന വിവാദം എൽഡിഎഫിന് നേട്ടമാകുമെന്ന് ആന്‍റണി രാജു - ആഴക്കടല്‍ മത്സ്യബന്ധന വിവാദം
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ദോഷമാകില്ലെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്‍റണി രാജു. ഈ വിവാദം എല്‍ഡിഎഫിന് വന്‍ നേട്ടമാകുമെന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള, നരംസിംഹറാവു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി ആഴക്കടലില്‍ ട്രോളറുകള്‍ക്ക് മത്സ്യബന്ധന അനുമതി നല്‍കിയത്. അതിന്‍റെ തുടര്‍ച്ചയായാണ് മോദി സര്‍ക്കാര്‍ ഇപ്പോഴും വിദേശ ട്രോളറുകള്‍ക്ക് ആഴക്കടലില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു എന്നതാണ് വിവാദങ്ങള്‍ കൊണ്ടുള്ള നേട്ടം. പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെ അറിയിക്കാതെയാണ് ഇപ്പോള്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള ധാരണാ പത്രം ഒപ്പിട്ടതെന്ന് ജനങ്ങള്‍ക്കറിയാം. അതിനാല്‍ ഈ വിവാദങ്ങള്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫിന് എതിരാകുകയല്ല, അനുകൂലമാവുകയാണ് ചെയ്യുകയെന്ന് ആന്‍ണി രാജു ഇ.ടി.വി ഭാരതിനോടു പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയായ ആന്‍റണി രാജു ഇന്ന് കലക്ട്രേറ്റിലെത്തി വർണാധികാരിയായ ഡെപ്യൂട്ടി കലക്‌ടർക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു.