കേരളം

kerala

ETV Bharat / videos

കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമയുടെ അറിവോടെ; ആരോപണവുമായി അജിത്തിന്‍റെ ആദ്യ ഭാര്യ - ajith's first wife

By

Published : Oct 23, 2021, 2:01 PM IST

Updated : Oct 23, 2021, 3:12 PM IST

തിരുവനന്തപുരം: കുഞ്ഞിനായി പോരാട്ടം നടത്തുന്ന അനുപമയ്ക്കും അജിത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി അജിത്തിന്‍റെ മുന്‍ഭാര്യ രംഗത്ത്. അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയതെന്ന് നസിയ മാധ്യമങ്ങളോട് പറഞ്ഞു. സഹിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് വിവാഹമോചനം നല്‍കിയത്. ബന്ധം പുറത്തായപ്പോള്‍ അനുപമ സഹോദരിയെ പോലെയെന്ന് പറഞ്ഞ് അജിത്ത് വിലക്കി. ഡിവോഴ്‌സ് കിട്ടിയാല്‍ കുഞ്ഞുമായി അജിത്തിനൊപ്പം പോകുമെന്ന് അനുപമ പറഞ്ഞതായി അവരുടെ പിതാവ് പറഞ്ഞു. തുടര്‍ന്ന് താന്‍ അനുപമയെ വീട്ടില്‍ പോയി കണ്ടു. ആ സമയത്ത് അനുപമ അബോധാവസ്ഥയില്‍ ആയിരുന്നില്ല. അജിത്തുമായി താന്‍ ഡിവോഴ്‌സിന് തയ്യാറല്ലെന്ന് അനുപമയോട് പറഞ്ഞു. ഡിവോഴ്‌സ് കൊടുക്കില്ലെന്ന് പറഞ്ഞ ശേഷമാണ് കുഞ്ഞിനെ കൈമാറാനുള്ള സമ്മതപത്രത്തില്‍ അനുപമ ഒപ്പിട്ടത്. ആ രേഖ അനുപമയുടെ അച്ഛന്‍ കാണിച്ചു തന്നതാണെന്നും നസിയ പറഞ്ഞു.
Last Updated : Oct 23, 2021, 3:12 PM IST

ABOUT THE AUTHOR

...view details