ഇന്ധന വിലവര്‍ധന : ഇന്നോവ കെട്ടിവലിച്ച് പ്രതിഷേധം - പ്രതിഷേധം
ആലപ്പുഴ: ഇന്ധന വിലവർധനവിനെതിരെ വേറിട്ട പ്രതിഷേധം നടത്തി എഐവൈഎഫ്. ചേർത്തലയില്‍ ഇന്നോവ കാർ കെട്ടിവലിച്ചായിരുന്നു പ്രതിഷേധം. ചേർത്തല മരുത്തോർവട്ടം മേഖല കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പ്രവർത്തകർ പിപിഇ കിറ്റും ധരിച്ചിരുന്നു. എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡൻറും, ജില്ല സെക്രട്ടറിയുമായ ടി.ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു.