ലോക് ഡൗണ്‍ കാലത്തെ ജഗ്ലിങ് ചലഞ്ച്; താരമായി അഫ്‌നാഷ് റിച്ചു - ആഷിഫ് സഹീർ ജഗ്ലിങ്
മലപ്പുറം: ലോക് ഡൗണ്‍ കാലത്ത് ഫുട്‌ബോൾ ആരാധകര്‍ ഏറ്റെടുത്ത ജഗ്ലിങ് ചലഞ്ചിലൂടെ താരമായി മാറിയിരിക്കുകയാണ് തായംകോട് സ്വദേശി 11 വയസുകാരന്‍ അഫ്‌നാഷ് റിച്ചു. മുൻ സന്തോഷ് ട്രോഫി താരം ആഷിഫ് സഹീർ നേതൃത്വം നൽകിയ ജഗ്ലിങ് ചലഞ്ചിലൂടെ പന്തിനെ നിലം തൊടാൻ അനുവദിക്കാതെ 200 ജഗ്ലിങ്ങിലൂടെയാണ് അഫ്‌നാഷ് റിച്ചു ശ്രദ്ധ നേടിയത്. അഫ്‌സൽ റഹ്മാന്‍റെയും നിശിദയുടെയും മകനാണ് അഫ്‌നാഷ് റിച്ചു.