പേരാമ്പ്ര മത്സ്യ മാർക്കറ്റ് തുറക്കാത്ത നടപടി; യൂത്ത് കോൺഗ്രസ് പ്രതിഷേധം
കോഴിക്കോട്: പേരാമ്പ്ര മത്സ്യ മാർക്കറ്റ് തുറക്കാതെ തൊഴിലാളികളെ ദുരിതത്തിലാക്കുന്ന നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ ഓഫീസിന് മുന്നിൽ മത്സ്യചന്ത ആരംഭിച്ചാണ് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈജു എരവട്ടൂർ അധ്യക്ഷത വഹിച്ചു.