എബിവിപി മാർച്ചിൽ നേരിയ സംഘർഷം - കോഴിക്കോട്
കോഴിക്കോട്: ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറുക, വിദ്യാർഥി സമരങ്ങളെ അടിച്ചമർത്തുന്ന പിണറായി സർക്കാരിനെതിരെ പ്രതിഷേധിക്കുക എന്ന മുദ്രാവാക്യവുമായി എബിവിപിയുടെ നേതൃത്വത്തിൽ നടന്ന ഡിഡിഇ ഓഫീസ് മാർച്ചിൽ നേരിയ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.