കേരളം

kerala

ETV Bharat / videos

ലോക്ക് ഡൗണ്‍ കാലത്തെ ഒരു ദിനം; ടീക്കാറാം മീണക്കൊപ്പം ഇടിവി ഭാരത് - ലോക്ക്‌ ഡൗണ്‍ വാര്‍ത്തകള്‍

By

Published : Apr 24, 2020, 2:25 PM IST

സ്വന്തമായി ഭക്ഷണം പാചകം ചെയ്തും വീട് സ്വയം അടിച്ചുവാരിയും ലോക്ക് ഡൗൺ കാലം വീട്ടിലിരുന്ന് ചെലവെഴിക്കുകയാണ് സംസ്ഥാനത്തെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായ ടീക്കാറാം മീണ. ഇഷ്ടപ്പെട്ട പുസ്തകങ്ങൾ പ്രത്യേകിച്ചും ആധ്യാത്മിക ഗ്രന്ഥങ്ങൾ വായിച്ച് തന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കാനാണ് ഈ സമയം വിനിയോഗിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായതുക്കൊണ്ട് ഭക്ഷണം തയ്യാറാക്കാൻ പോലും അറിയില്ലെന്നത് നാണക്കേടാണെന്നും ടീക്കാറാം മീണ പറയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി കൂടിയായ ടീക്കാറാം മീണ തന്‍റെ ലോക്ക് ഡൗൺ കാലത്തെ ഇത്തിരി നേരം ഇടിവി ഭാരതിനൊപ്പം ചെലവഴിച്ചപ്പോൾ.

ABOUT THE AUTHOR

...view details