പത്തനംതിട്ടയിൽ ഒരു ഡോക്‌ടറും ആരോഗ്യപ്രവര്‍ത്തകനും നിരീക്ഷണത്തില്‍ - pathanamthitta latest news
പത്തനംതിട്ട: കൊവിഡ് 19 സംശയവുമായി ജില്ലയിൽ ഒരു ഡോക്‌ടറും ഹെൽത്ത് ജീവനക്കാരനും നിരീക്ഷണത്തില്‍. ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും ഡോക്‌ടർ രോഗികളെ പരിശോധിച്ചിരുന്നുവെന്നും കലക്‌ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇവരുടെ സ്രവം പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവരും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരും ജില്ലാ ഭരണകൂടത്തോട് സഹകരിക്കണമെന്നും കലക്‌ടര്‍ പത്തനംതിട്ടയില്‍ പറഞ്ഞു.