കേരളം

kerala

ETV Bharat / videos

ഫോണിലൂടെയുള്ള ശല്യം പരിധി വിട്ടു : യുവാവിനെ വിളിച്ചുവരുത്തി കൈകാര്യം ചെയ്‌ത് യുവതി - young man was beaten by the actress

By

Published : Apr 8, 2022, 3:49 PM IST

Updated : Feb 3, 2023, 8:22 PM IST

ബിലാസ്‌പൂര്‍ : യുവതിയും സുഹൃത്തും ചേര്‍ന്ന് യുവാവിനെ ചെരുപ്പുകൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഛത്തീസ്‌ഗഡിലെ ബിലാസ്പൂരില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെയാണ് യുവതി സുഹൃത്തിനൊപ്പം എത്തി മര്‍ദിച്ചത്. തോർവ ലാൽഖാദൻ സ്വദേശിയായ യുവാവ് നിരവധി തവണ യുവതിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. ഇയാള്‍ വിവാഹാഭ്യര്‍ഥനയും നടത്തി. യുവാവിന്‍റെ ശല്യം സഹിക്കവയ്യാതെ യുവതി വിവരം ഡെപ്യൂട്ടി കലക്‌ടറുടെ മകളായ തന്‍റെ സുഹൃത്തിനെ വിളിച്ചറിയിച്ചു. പിന്നാലെ ഇരുവരും ചേര്‍ന്ന് ഇയാളെ കാണാനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് മര്‍ദിച്ചത്.
Last Updated : Feb 3, 2023, 8:22 PM IST

ABOUT THE AUTHOR

...view details