കൊവിഡിനെ തോല്‍പ്പിച്ച കളിക്കളങ്ങൾ - കൊവിഡ് കാലത്തെ കായിക ലോകം വാര്‍ത്ത
ലോകം മരണത്തെ മുന്നില്‍ കണ്ട ഒരു വർഷം. ഇനിയും ഭീതി അകലാതെ കടന്നു പോകുന്ന ദിനങ്ങൾ. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, ഇതുപോലെ കായിക ലോകത്തെ പിടിച്ചു നിർത്തിയ മറ്റൊരു കാലമില്ല. കൊവിഡില്‍ ലോകം വിറങ്ങലിച്ചു നിന്നപ്പോൾ കായിക ലോകം അതിജീവനത്തിന്‍റെ വഴികൾ തേടുകയായിരുന്നു. ആരവങ്ങളൊഴിഞ്ഞ മൈതാനങ്ങളില്‍ നിന്ന് ആരാധകരെ ആവേശത്തിലാറാടിക്കുന്ന മത്സര ദിനങ്ങളിലേക്ക് പുതിയ ലോകം കുതിക്കാനൊരുങ്ങുകയാണ്. പോയ വർഷത്തെ കായിക ലോകത്തെ കുറിച്ച് നമുക്ക് ചർച്ച ചെയ്യാം. കൊവിഡിനെ തോല്‍പ്പിച്ച കളിക്കളങ്ങളിലേക്ക് സ്വാഗതം...