ഗാംഗുലി ബിസിസിഐ തലപ്പത്ത് വന്നത് ഗുണം ചെയ്യും: സഞ്ജു
തിരുവനന്തപുരം: മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐയുടെ തലപ്പത്ത് വരുമ്പോൾ കളിക്കാരുടെ മനോഭാവത്തിന് അനുസരിച്ച് പ്രവർത്തിക്കാന്‍ സാധിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരായ ട്വന്‍റി-20 പരമ്പരയിലേക്ക് തെരഞ്ഞുടക്കപ്പെട്ട ശേഷം ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്‌ജു. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സഞ്ജു ടീമിലെത്തുന്നത്. ഇന്ത്യൻ ടീമിലേക്കുള്ള വിളി കാത്തിരുന്ന കാലത്ത് പ്രകടനം മെച്ചപ്പെടുത്തുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ. മോശം കാലത്തും പിന്തുണയുമായി മലയാളികളും കെസിഎയും ഒപ്പമുണ്ടായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ടീമില്‍ തുടരാനാണ് ആഗ്രഹമെന്നും സഞ്ജു കൂട്ടിച്ചേർത്തു.