അജിങ്ക്യാ രഹാനെയുടെ നേട്ടത്തില്‍ മനസ് തുറന്ന് പിതാവ് - father about rahane news
ടീം ഇന്ത്യയുടെ നേട്ടത്തില്‍ അഭിമാനിക്കുന്നതായി അജിങ്ക്യ രഹാനെയുടെ പിതാവ് മധുകര്‍ രഹാനെ. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടീം ഇന്ത്യ നിലനിര്‍ത്തിയ പശ്ചാത്തലത്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതികള്‍ക്ക് നടുവിലും ഇന്ത്യന്‍ ടീമിനെ നയിച്ച് ജയം സ്വന്തമാക്കാന്‍ സാധിച്ചത് രഹാനെയുടെ നേട്ടമാണെന്നും മധുകര്‍ രഹാനെ പറഞ്ഞു. 2018ല്‍ അഫ്‌ഗാനിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലാണ് അജിങ്ക്യ രഹാനെ ആദ്യമായി ടീം ഇന്ത്യയുടെ ക്യാപ്‌റ്റനായത്.