പുരിയിലുമുണ്ടൊരു ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി; ഉരച്ചു നോക്കേണ്ട കത്തും! - match stick model news
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതിനിടെ ട്രോഫിയുടെ മാതൃക ഒരുക്കുന്ന തിരക്കിലായിരുന്നു ഒഡീഷയിലെ പുരി സ്വദേശി ശാശ്വത് രഞ്ജന്‍. തീപ്പെട്ടി കൊള്ളികള്‍ കൊണ്ടാണ് 17 വയസ് മാത്രം പ്രായമുള്ള ശാശ്വത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ തയ്യാറാക്കിയത്. 100 തീപ്പെട്ടികള്‍ ഉപയോഗിച്ച് 23 ഇഞ്ച് ഉയരവും ഒമ്പതിഞ്ച് വീതിയുമുള്ള ട്രോഫിയാണ് ഒരുക്കിയിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം സ്വന്തമാക്കിയ ഓസ്‌ട്രേലിയ 1-0ത്തിന് മുന്നിലാണ്.