'പനി' മികച്ച സിനിമ അനുഭവമെന്ന് നടന്‍ എം. ആർ ഗോപകുമാർ - രാജ്യാന്തര ചലച്ചിത്രമേള ലേറ്റസ്റ്റ് ന്യൂസ്
തിരുവനന്തപുരം: പനി മികച്ച സിനിമാനുഭവമെന്ന് പ്രശസ്‌ത സിനിമ സീരിയൽ താരം എം. ആർ ഗോപകുമാർ. തലൈക്കൂത്തൽ എന്ന ദുരാചാരം പ്രമേയമാക്കിയ 'പനി' എന്ന സിനിമ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് എം. ആർ ഗോപകുമാർ. പാലക്കാട് നിന്നും മധുരയിലേയ്ക്ക് കുടിയേറുന്ന 70 വയസ്സായ രാഘവൻ എന്ന കഥാപാത്രത്തെയാണ് എം.ആർ ഗോപകുമാർ പനിയിൽ അവതരിപ്പിക്കുന്നത്. തമിഴ്‌നാടിന്‍റെ ചില ഉൾനാടൻ മേഖലകളിൽ നിലനിൽക്കുന്ന ദുരാചാരമാണ് തലൈക്കൂത്തൽ.