സുശാന്തിന്‍റെ മരണം: നീതി ആവശ്യപ്പെട്ട് സുഹൃത്തുക്കളുടെയും ആരാധകരുടെയും പ്രതിഷേധം - സുശാന്ത് സിങ് രജ്‌പുത്ത് മരണം
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളും ആരാധകരും പ്രതിഷേധം സംഘടിപ്പിച്ചു. സുഹൃത്ത് ഗണേഷ് ഹിവാർക്കറും മുൻ മാനേജർ അങ്കിത് ആചാര്യയും നേതൃത്വം നല്‍കിയ പ്രതിഷേധം ന്യൂഡൽഹിയിലെ ജന്തർ മന്തറിലാണ് നടന്നത്. വെള്ളിയാഴ്‌ച മുതൽ ഉപവാസമിരുന്നാണ് ഇവർ പ്രതിഷേധിച്ചത്. കേസിൽ നീതിയും വേഗത്തിലുള്ള അന്വേഷണവും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് താരത്തിന്‍റെ സുഹൃത്തുക്കള്‍.