എസ്.പി.ബിക്ക് ചോക്ലേറ്റ് പ്രതിമയൊരുക്കി ആരാധകന്‍ - മണ്ണിലെ കാതൽ പാടിയ ബാലു വാർത്ത
എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങി മൂന്നാം മാസമാകുമ്പോൾ അദ്ദേഹത്തോടുള്ള ആദരമായി ചോക്ലേറ്റ് പ്രതിമയൊരുക്കിയിരിക്കുകയാണ് ആരാധകന്‍. പുതുച്ചേരിയിലെ സുഹ ചോക്ലേറ്റ് കഫെയിലെ ഷെഫ് രാജേന്ദ്രനാണ് എസ്‌പിബിയുടെ ചോക്ലേറ്റ് പ്രതിമ നിർമിച്ചത്. 339 കിലോ ഭാരവും 5.8 അടി ഉയരവുമുള്ള പ്രതിമ നിർമിച്ചിരിക്കുന്നത് 161 മണിക്കൂർ സമയമെടുത്താണ്. മുൻപ് ഡോ. എപിജെ അബ്‌ദുൾ കലാം, രജനികാന്ത്, സച്ചിൻ ടെണ്ടുൽക്കർ എന്നിവരുടെ പ്രതിമ രാജേന്ദ്രന്‍ നിർമിച്ചിട്ടുണ്ട്.