തിരിച്ചു വരവ് ഗംഭീരമാക്കി പ്രിയങ്ക; 'സ്‌കൈ ഈസ് പിങ്കി'ന് മികച്ച പ്രതികരണം - priyanka chopra new movie
പ്രിയങ്ക ചോപ്രയും ഫർഹാൻ അക്തറും മുഖ്യ വേഷങ്ങളിലെത്തിയ 'സ്‌കൈ ഈസ് പിങ്കി'ന് മികച്ച പ്രതികരണം. പതിമൂന്നാം വയസിൽ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് രോഗം നിർണയിക്കപ്പെട്ടിട്ടും ജീവിതത്തിൽ മുന്നേറി മോട്ടിവേഷണൽ സ്‌പീക്കറായി മാറിയ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ദേശീയ അവാർഡ് ജേതാവായ സൈറ വസീമാണ് ചിത്രത്തില്‍ ഐഷയായി എത്തിയത്. സംവിധാനത്തിൽ മാത്രമല്ല കഥാവതരണത്തിലും സംഭാഷണത്തിലും ഷൊണാലി ബോസ് തന്‍റെ മികവ് രേഖപ്പെടുത്തിയെന്നാണ് ചിത്രത്തിന്‍റെ ആദ്യ പ്രദർശനത്തിൽ നിന്നുള്ള പ്രതികരണം.