'സാഹോ'യെ വരവേല്‍ക്കാനൊരുങ്ങി സിനിമാ ലോകം - സാഹോ
പ്രഭാസിന്‍റെ ബിഗ് ബജറ്റ് ചിത്രം 'സാഹോ' നാളെ തിയേറ്ററുകളില്‍. ഇന്ത്യയൊട്ടാകെ അഞ്ച് ഭാഷകളില്‍ റിലീസിനെത്തുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ശ്രദ്ധ കപൂർ നായികയാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജീത്താണ്. യു വി ക്രിയേഷൻസിന്‍റെ ബാനറില്‍ നിർമിച്ചിരിക്കുന്ന സിനിമയില്‍ മലയാള ചലച്ചിത്ര താരം ലാലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.