ചലച്ചിത്രമേളയില്‍ ജല്ലിക്കെട്ട് പ്രദര്‍ശിപ്പിക്കട്ടെയെന്ന് ലിജോ ജോസ് പല്ലിശ്ശേരി - തിരുവനന്തപുരം
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ജെല്ലിക്കട്ട് പ്രദർശിപ്പിച്ചതിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ തള്ളി സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി. നല്ല സിനിമകൾ ചലച്ചിത്രമേളയിൽ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററിൽ പ്രദർശന വിജയം നേടിയ ജല്ലിക്കട്ട്, ഉണ്ട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്, ഉയരെ തുടങ്ങിയ ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം.