ചലച്ചിത്രമേളയിൽ നിറഞ്ഞ കൈയ്യടി നേടി ജല്ലിക്കെട്ട് - iffk
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജല്ലിക്കെട്ടിന് നിറഞ്ഞ കൈയ്യടി. അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. അറവുകാരന്‍റെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടോടുന്ന പോത്തും പോത്തിനെ പിന്തുടരുന്ന മനുഷ്യരും. പോകെപ്പോകെ മൃഗത്തെക്കാൾ വന്യമാകുന്ന മനുഷ്യൻ. പോത്തും ആൾക്കൂട്ടവുമാണ് ചിത്രത്തിൽ തുടക്കം മുതൽ ഒടുക്കം വരെ. മനുഷ്യനെ പിച്ചിച്ചീന്തുന്ന മനുഷ്യന്‍റെ മനസാണ് ചിത്രീകരിച്ചതെന്ന് സംവിധായകൻ വ്യക്തമാക്കി. ചിത്രം ചർച്ച ചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. നാളെയും മേള അവസാനിക്കുന്ന വെള്ളിയാഴ്ചയും ചിത്രം പ്രദർശിപ്പിക്കും.
Last Updated : Dec 11, 2019, 8:56 AM IST