ഇന്ത്യന്‍ സ്വാതന്ത്ര്യം, വിഭജനം; വെള്ളിത്തിരയില്‍ - bollywood movies
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പതിനായിരങ്ങൾ ജീവൻ നല്‍കി നേടിയ സ്വാതന്ത്ര്യത്തിന്‍റെ സന്തോഷത്തേക്കാൾ വിഭജനത്തിന്‍റെ മുറിവാണ് ഇന്ത്യയെ എക്കാലവും വേട്ടയാടുന്നത്. ഇന്ത്യയുടെ ആത്മാവിനെ രണ്ടായി വെട്ടിമുറിച്ചതിന്‍റെ ശേഷിപ്പുകളെ കുറിച്ച് നിരവധി ചലച്ചിത്ര കാവ്യങ്ങളാണ് ഈ 73 വർഷത്തിനുള്ളില്‍ തിരശീലയ്ക്ക് മുന്നിലെത്തിയത്. ഓരോ സ്വാതന്ത്ര്യദിനവും ഓരോ ഓർമപ്പെടുത്തലാണ്... മനുഷ്യനെ മതവും അതിർത്തിയും ചേർന്ന് വേർതിരിച്ചതിന്‍റെ കണ്ണീരുണങ്ങാത്ത കാഴ്കകളാണ് ഓരോ സിനിമയും.