കേരളം

kerala

ETV Bharat / videos

ജനാധിപത്യം ജയിക്കാനാണ് വോട്ട് ചെയ്‌തതെന്ന് ഫഹദ്; സർപ്രൈസ് മെയ് രണ്ടിന് അറിയാമെന്ന് ഫാസിൽ - response after casting vote

🎬 Watch Now: Feature Video

By

Published : Apr 6, 2021, 6:40 PM IST

ജനാതിപത്യം ജയിക്കാൻ വേണ്ടിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയായതെന്ന് ചലച്ചിത്ര താരം ഫഹദ് ഫാസിൽ. സമ്മതിദാനാവകാശം ഓരോ പൗരന്‍റെയും ധർമ്മമാണെന്നും അത് കൃത്യമായി വിനിയോഗിക്കാൻ വേണ്ടിയാണ് താൻ വോട്ട് ചെയ്യാനെത്തിയതെന്നും താരം പറഞ്ഞു. ജനങ്ങളാണ് വിധി തീരുമാനിക്കുന്നതെന്നും ആ സർപ്രൈസ് അറിയാൻ മെയ് രണ്ടുവരെ കാത്തിരിക്കണമെന്നുമായിരുന്നു സംവിധായകൻ ഫാസിലിന്‍റെ പ്രതികരണം. ആലപ്പുഴ മണ്ഡലത്തിലെ സീവ്യൂ വാർഡിൽ സെന്‍റ് സെബാസ്റ്റ്യൻസ് എൽപി സ്‌കൂളിലായിരുന്നു ഇരുവർക്കും വോട്ട്. പതിവ് പോലെ തന്നെ ഫാസിലും ഭാര്യയും മക്കളായ ഫഹദും ഫർഹാനും ഒന്നിച്ചെത്തിയാണ് വോട്ട് രേഖപെടുത്തിയത്

ABOUT THE AUTHOR

...view details