'ലവ് ആജ് കൽ' വിശേഷങ്ങളുമായി കാര്‍ത്തിക്കും സാറയും
റിലീസിനൊരുങ്ങുന്ന പുതിയ ബോളിവുഡ് ചിത്രം ലവ് ആജ് കല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ കാര്‍ത്തിക്ക് ആര്യനും സാറാ അലിഖാനും. ഇംതിയാസ് അലി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ പുറത്തിറങ്ങിയ ട്രെയിലറുകളും പാട്ടുമെല്ലാം ജനശ്രദ്ധ നേടിയിരുന്നു. 2009ൽ സെയ്ഫ് അലിഖാനെയും ദീപിക പദുക്കോണിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഇതേ പേരിൽ മറ്റൊരു ചിത്രവും ഇംതിയാസ് സംവിധാനം ചെയ്തിരുന്നു. പുതിയ കാലഘട്ടത്തിലെ പ്രണയമാണ് ലവ് ആജ് കൽ രണ്ടാം ഭാഗത്തിന്‍റെ പ്രമേയം. ഫെബ്രുവരി 14 ന് ചിത്രം പുറത്തിറങ്ങും.