ദുല്‍ഖര്‍ ചിത്രത്തിന്‍റെ ആദ്യ ഷോ കാണാന്‍ സഹീര്‍ ഖാനും അജിത് അഗാര്‍ക്കറും എത്തിയപ്പോള്‍ - dulquer salman bollywood movie
ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും ഒന്നിക്കുന്ന ‘ദി സോയ ഫാക്ടര്‍ ‘ സെപ്തംബര്‍ 20ന് തീയേറ്ററുകളിലെത്തുന്നു. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്‍റെ രണ്ടാമത്തെ ബോളിവുഡ് സിനിമയാണ്. നിഖില്‍ ഖോദ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോകകപ്പ് ജയിക്കാന്‍ ലക്കി ചാമായി തെരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.