കണ്ണന് മുമ്പില്‍ നിറഞ്ഞാടി രചന നാരായണന്‍കുട്ടി - ഡോ. പദ്മ സുബ്രഹ്മണ്യന്‍
തൃശൂര്‍: പ്രശസ്ത നര്‍ത്തകരെ പങ്കെടുപ്പിച്ച് ഗുരുവായൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന നാട്യോത്സവത്തില്‍ കുച്ചിപ്പുടി അവതരിപ്പിച്ച് നടി രചന നാരായണന്‍ക്കുട്ടി. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുപരമേശ്വര നാട്യോത്സവത്തിന്‍റെ ആദ്യദിനം മണ്‍സൂണ്‍ അനുരാഗ എന്ന നൃത്തരൂപമാണ് രചന അവതരിപ്പിച്ചത്. ഗുരുവായൂര്‍ മേപ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നൃത്തോത്സവം നര്‍ത്തകി ഡോ.പദ്മ സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.