ഓർമകളില്‍ മായാതെ ശ്രീ - ഓർമകളില്‍ മായാതെ ശ്രീ
ബോളിവുഡ് താരം ശ്രീദേവിയുടെ 56ാം ജന്മദിനമാണിന്ന്. പകരം വെക്കാനില്ലാത്ത താരസാന്നിധ്യമായിരുന്നു ഇന്ത്യൻ സിനിമയ്ക്ക് ശ്രീദേവി. അഞ്ച് പതിറ്റാണ്ടിനിടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ച ബോളിവുഡിലെ ആദ്യ ലേഡീ സൂപ്പർസ്റ്റാർ. കണ്ടുകൊതി തീരും മുൻപ് മാഞ്ഞുപോയൊരു സ്വപ്നം പോലെ 2018 ഫെബ്രുവരി 24ന് മരണത്തിന്‍റെ കൈപ്പിടിച്ച് ശ്രീദേവി യാത്രയായപ്പോൾ, ആ മരണം ആരാധകരിൽ ഏൽപ്പിച്ച നടുക്കം ചെറുതല്ല.