ഈദ് നമസ്കാരത്തിന് മമ്മൂട്ടിയും ദുല്‍ഖറും - ദുല്‍ഖർ സല്‍മാൻ
കൊച്ചി: നടൻ മമ്മൂട്ടിയും യുവതാരം ദുല്‍ഖർ സല്‍മാനും കടവന്ത്ര സലഫി ജുമാ മസ്ജിദിലെത്തി ഈദ് നമസ്കാരത്തില്‍ പങ്കെടുത്തു. കഴിഞ്ഞ വർഷവും ഇതേ പള്ളിയില്‍ തന്നെയാണ് മമ്മൂട്ടിയും ദുല്‍ഖറും പ്രാർത്ഥനക്കായി എത്തിയത്. വിശ്വാസികൾക്ക് ഇരുവരും ഈദ് ആശംസകൾ നേർന്നു.