അജയ്യനായ ജയന്‍ - നടന്‍ ജയന്‍
കാല്‍പനിക ഭാവങ്ങളുമായി പ്രേംനസീറും സൂക്ഷ്മഭാവങ്ങളുമായി സത്യനും നിറഞ്ഞ് നിന്ന 1970-80 കാലഘട്ടത്തിലെ മലയാള സിനിമ... അവര്‍ക്കിടയില്‍ ഓരോ സിനിമ കഴിയുന്തോറും ആണത്തത്തിന്‍റെ ജ്വലിക്കുന്ന നേര്‍ക്കാഴ്ചയായി ജയന്‍. ജയന്‍ വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ കഥാപാത്രങ്ങളെല്ലാം ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമായിരുന്നു. ആറ് വര്‍ഷത്തെ സിനിമാ ജീവിതം കൊണ്ട് ജയന്‍ നേടിയെടുത്തത് ലക്ഷകണക്കിന് ആരാധകരെയാണ്. മരിച്ച് 40 വര്‍ഷം പിന്നിട്ടിട്ടും മലയാളി ഇന്നും ജയനെ മറന്നിട്ടില്ല.