സന്തോഷ് ശിവന്‍റെ മകൻ അപ്പുവിന് പിറന്നാള്‍ ആശംസകളുമായി തലൈവര്‍ - പിറന്നാള്‍ ആശംസകള്‍
ഛായാഗ്രാഹകൻ സന്തോഷ് ശിവന്‍റെ മകൻ അപ്പുവിന്‍റെ 13-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. തലൈവര്‍ മകന് ജന്മദിനാശംസകള്‍ നേരുന്ന ഹ്രസ്വ വീഡിയോ സന്തോഷ് ശിവന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വീഡിയോയുടെ ആരംഭം മുതല്‍ അവസാനം വരെ നിറപുഞ്ചിരിയോടെയാണ് അപ്പുവിന് താരം ആശംസകള്‍ അറിയിക്കുന്നത്. 'കൗമാരപ്രായം ആരംഭിച്ചതായും അതിനാൽ ഇപ്പോൾ ആസ്വദിക്കണമെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും' താരം വീഡിയോയില്‍ പറയുന്നു. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഒരിടവേളയ്‍ക്ക് ശേഷമാണ് സന്തോഷ് ശിവൻ രജനികാന്തുമായി ഒന്നിക്കുന്നത്. 1992ല്‍ രജനികാന്ത് നായകായി പ്രദര്‍ശനത്തിന് എത്തിയ ദളപതിയുടെ ഛായാഗ്രാഹകൻ സന്തോഷ് ശിവനായിരുന്നു.