സുവർണ ചകോരമായി ഭാവനാലോകം; പ്രേക്ഷക പ്രീതി നേടി 'ദി ഡോർ ഓപ്പൺസ്' - ഐഎഫ്എഫ്‌കെ 2019
തലസ്ഥാന നഗരിയിലെ ചലച്ചിത്രോത്സവത്തിൽ പ്രേക്ഷക പ്രീതി നേടി മേളയുടെ സിഗ്നേച്ചർ ഫിലിം. ഒരേ ഹൃദയത്തുടിപ്പുമായി ചലച്ചിത്രാസ്വാദകർ തിരശ്ശീലയ്ക്ക് മുന്നിലിരിക്കുന്നു. ഓരോരുത്തരിലേക്കും സിനിമയുടെ ഭാവനാലോകം സുവർണ ചകോരമായി പറന്നിറങ്ങുന്നു. 'ദി ഡോർ ഓപ്പൺസ്' ചിത്രത്തിന്‍റെ പ്രമേയമിതാണ്. കോഴിക്കോട് സ്വദേശിയും ചിത്രകാരനുമായ ജോഷി ബെനഡിക്‌ട് ആണ് ചിത്രത്തിന്‍റെ ആശയവും അനിമേഷനും നിർവഹിച്ചിരിക്കുന്നത്. രണ്ട് ഗ്രാഫിക് നോവലുകളും ഇദ്ദേഹത്തിന്‍റേതായുണ്ട്.