Video: നാടുകാണാനെത്തിയ മ്ലാവ് കുളത്തിൽ വീണു; രക്ഷപ്പെടുത്തിയത് ഏണിയിറക്കി - Sambar deer rescue Video
ഇടുക്കി: കുളത്തിൽ വീണ മ്ലാവിനെ ഏണി ഇറക്കി കരയിലെത്തിച്ച് വനംവകുപ്പ്. 51 റിസർവോയർ വനത്തിൽ നിന്നും എത്തിയ നാല് വയസുള്ള മ്ലാവാണ് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപമുള്ള കുളത്തിലകപ്പെട്ടത്. ആശുപത്രി അധികൃതർ വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവർത്തനം നടത്തി. ആദ്യം വടം ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ വർക്ക്‌ഷോപ്പിൽ നിന്ന് പത്തടി നീളവും മൂന്നടി വീതിയുമുള്ള ഏണി എത്തിച്ച് കുളത്തിൽ ഇറക്കി മ്ലാവിനെ കരയിൽ എത്തിക്കുകയായിരുന്നു.
Last Updated : Feb 3, 2023, 8:19 PM IST