യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സേന പിന്മാറ്റം... വീഡിയോ കാണാം... - റഷ്യന്‍ യുദ്ധ സന്നാഹം
യുദ്ധസാഹചര്യവും പിരുമുറുക്കവും ശക്തമായ യുക്രൈന്‍- റഷ്യ അതിര്‍ത്തിയില്‍ ആശങ്ക അകലുന്നു. റഷ്യന്‍ സൈന്യം അതിര്‍ത്തിയില്‍ വിന്യസിച്ച സേനയെ പിന്‍വലിച്ചു തുടങ്ങി. സൈനിക വാഹനങ്ങൾ ക്രിമിയൻ പാലം കടന്ന് റഷ്യൻ സൈനിക ക്യാമ്പുകളിലേക്ക് മടങ്ങുന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയുടെ സതേൺ മിലിട്ടറി ഡിസ്ട്രിക്റ്റ് യൂണിറ്റ് ട്രെയിന്‍ മാര്‍ഗമാണ് സൈനിക ഉപകരണങ്ങള്‍ മാറ്റുന്നത്. കാറ്റർപില്ലർ ട്രക്കുകള്‍, ടാങ്കുകൾ, സൈനികര്‍, യുദ്ധ വാഹനങ്ങൾ, പീരങ്കികള്‍, അത്യാധുനിക തോക്കുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ എന്നിവയാണ് പിന്‍വലിച്ചത്.
Last Updated : Feb 3, 2023, 8:16 PM IST