എലി ഇല്ലം ചുട്ടു: ഉടമയുടെ രണ്ട് ലക്ഷം രൂപ ചാമ്പലായി, അപകടം കത്തിച്ചുവച്ച വിളക്ക് തട്ടിയിട്ടപ്പോള്‍ - ഗുജറാത്ത് എലി വീട് തീപിടിത്തം
എലിയെ പേടിച്ച് ഇല്ലം ചുടുന്നതൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ എലി തന്നെ ഇല്ലം ചുട്ട അവസ്ഥയാണ്. ഗുജറാത്ത് കര്‍മഭൂമി സൊസൈറ്റി ഹട്‌കേശ്വര്‍ മേഖലയിലുള്ള വീടാണ് എലി മൂലം അഗ്നിക്കിരയായത്. ഏപ്രില്‍ അഞ്ചിന് രാത്രി വീടിനുള്ളില്‍ കത്തിച്ച് വച്ചിരുന്ന വിളക്ക് തട്ടിയിട്ട് എലി ഓടുകയായിരുന്നു. വീടിന് തീപിടിച്ചത് കണ്ട പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി തീയണച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ കത്തി നശിച്ചുവെന്ന് വീട്ടുടമ വിനോദ് ഭായ് പറഞ്ഞു. സംഭവത്തില്‍ ആളപായമില്ല.
Last Updated : Feb 3, 2023, 8:22 PM IST