രാമക്കല്‍മേട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തി പ്രത്യേക 'അതിഥി'; രക്ഷകരായി ജീപ്പ് ഡ്രൈവര്‍മാര്‍
രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ അതിഥി നാട്ടുകാർക്കും സഞ്ചാരികൾക്കും കൗതുകമായി. ശനിയാഴ്‌ച രാവിലെയാണ് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമുള്ള ഓഫ് റോഡ് ജീപ്പ് സ്റ്റാൻഡിനടുത്ത് വെള്ളിമൂങ്ങ എത്തിയത്. റോഡിന് സമീപം നിലയുറപ്പിച്ച വെള്ളിമൂങ്ങ ഏറെ നേരം കഴിഞ്ഞിട്ടും പോകാതിരുന്നതോടെ അപകടസാധ്യത മുന്‍നിര്‍ത്തി ജീപ്പ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ വെള്ളിമൂങ്ങയെ പിടികൂടി പെട്ടിയ്ക്കുള്ളിലാക്കി. നെടുങ്കണ്ടത്ത് നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയാൽ വെള്ളിമൂങ്ങയെ കൈമാറും.
Last Updated : Feb 3, 2023, 8:19 PM IST