കേരളം

kerala

യുവാക്കള്‍ അറസ്റ്റില്‍

ETV Bharat / videos

Fake Currency | യൂട്യൂബ് നോക്കി പഠിച്ചു ; പ്രിന്‍ററുപയോഗിച്ച് അച്ചടി, 99,500 രൂപയുടെ വ്യാജ നോട്ടുകളുമായി യുവാക്കള്‍ അറസ്റ്റില്‍ - Uttar Pradesh news updates

By

Published : Jul 12, 2023, 9:08 PM IST

ലഖ്‌നൗ : യൂട്യൂബ് വീഡിയോകള്‍ നോക്കി പഠിച്ച് കള്ളനോട്ട് അടിച്ച യുവാക്കള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. റായ്‌ബറേലി സ്വദേശികളായ പിയൂഷ്‌ വര്‍മ, വിശാല്‍ എന്നിവരാണ് പിടിയിലായത്. 99,500 രൂപയും നോട്ടടിക്കാന്‍ ഉപയോഗിച്ച പ്രിന്‍ററും സ്‌കാനറും യുവാക്കളില്‍ നിന്ന് കണ്ടെടുത്തു.  

കഴിഞ്ഞ ദിവസമാണ് ഇരുവരും പിടിയിലായത്. ലാല്‍ഗഞ്ച് മേഖലയിലെ ബല്‍ഹേശ്വര്‍ ശിവക്ഷേത്രത്തില്‍ നടന്ന മേളക്കിടെ കച്ചവട സ്റ്റാളുകളിലെത്തിയ യുവാക്കള്‍ കള്ളനോട്ട് നല്‍കിയതാണ് പിടിക്കപ്പെടാന്‍ കാരണമായത്. ഇരുവരും കള്ളനോട്ട് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. അറസ്റ്റിലായ ഇരുവരും സുഹൃത്തുക്കളാണെന്നും യൂട്യൂബ് നോക്കിയാണ് കള്ളനോട്ടടി പഠിച്ചതെന്നും യുവാക്കള്‍ പൊലീസിനോട് പറഞ്ഞു. യൂട്യൂബ് നോക്കി നോട്ടടിക്കാന്‍ പഠിച്ച ഇരുവരും പ്രിന്‍ററും സ്‌കാനറും ഉപയോഗിച്ച് വീട്ടില്‍ തന്നെ അച്ചടി തുടങ്ങുകയായിരുന്നു.  

also read:ഒറിജിനലിനെ വെല്ലും വ്യാജനുമായി 'കോടീശ്വരന്‍'മാര്‍; എട്ട് കോടിയുടെ കള്ളനോട്ട് പിടികൂടി ക്രൈം ബ്രാഞ്ച്

കള്ളനോട്ടുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങിക്കുന്നതെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതിന് പിന്നാലെ കുറ്റസമ്മതം നടത്തിയതോടെ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തെന്നും ലാല്‍ഗഞ്ച് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details