Youth Died In Car Accident | ഇന്നോവ കാർ ഇടിച്ചുകയറി ; നിര്‍ത്തിയിട്ട കാറില്‍ ഉറങ്ങുകയായിരുന്ന യുവാവ് മരിച്ചു - കേരളത്തിലെ കാറപകടങ്ങൾ
Published : Sep 24, 2023, 3:43 PM IST
തിരുവനന്തപുരം : പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇന്നോവ കാർ ഇടിച്ച് യുവാവ് മരിച്ചു (Car Accident Young Man Died). ഇന്ന് (24-09-2023) പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. മലയിന്‍കീഴ് സ്വദേശി രജീഷ് (32) ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ഇയോണ്‍ കാറിലേക്ക് ഇന്നോവ കാര്‍ ഇടിച്ചുകയറുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ഇയോണ്‍ കാറിലായിരുന്നു രജീഷ്. സംഭവത്തില്‍ ഇന്നോവ കാര്‍ ഡ്രൈവറായ കൊല്ലം നിലമേല്‍ സ്വദേശി ഇജാസിനെ(23) കന്‍റോണ്‍മെന്‍റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് (Youth Died In Car Accident). അപകടം നടന്നയുടന്‍, സമീപത്ത് പെട്രോളിംഗ് നടത്തിയിരുന്ന പോലീസ് വാഹനം സ്ഥലത്ത് എത്തി ഉടന്‍ തന്നെ രജീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം കഴിഞ്ഞദിവസം തൃശൂര്‍ എരുമപ്പെട്ടി കടങ്ങോട് ഖാദർപ്പടിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. (Erumapetty car accident).സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്. മലപ്പുറം എടപ്പാൾ സ്വദേശികളായ എട്ട് യുവാക്കൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും വടക്കാഞ്ചേരിയിൽ നിന്ന് കുടുംബവുമായി വന്നിരുന്ന പജീറോ കാറുമാണ് കൂട്ടിയിടിച്ചത്.