മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ - Black Flag Protest
Published : Jan 11, 2024, 10:59 PM IST
മലപ്പുറം:വളാഞ്ചേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധവുമായെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ശബാബ് വക്കരത്ത്, നൗഫല്‍ പാലാറ, ഹാഷിം ജമാന്‍, അസറുദ്ധീന്‍
സമീര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. മലപ്പുറത്ത് 'മിഥ്യയും യാഥാര്‍ഥ്യവും' എന്ന പുസ്‌തക പ്രകാശന ചടങ്ങിന് എത്തുന്നതിനിടെ വൈകിട്ട് 7.30 ഓടെയാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് വരുമ്പോള്‍ കരിങ്കൊടി വീശി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ പൊലീസെത്തി പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌തത്. അടൂരിലെ വീട്ടിലെത്തിയ പൊലീസ് പുലര്‍ച്ചെയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമത്തിന് ആഹ്വോനം ചെയ്‌തുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാെക യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കൂടാതെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും പ്രതിഷേധ സമരം സംഘടിപ്പിച്ചു.
Also Read: രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്‌റ്റ്; 'ഇതുകൊണ്ട് കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാകില്ല':വിഡി സതീശന്‍