Youth Arrested With MDMA: കൊടുങ്ങല്ലൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ - ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന എംഡിഎംഎ
Published : Sep 13, 2023, 8:06 AM IST
തൃശൂർ :കൊടുങ്ങല്ലൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഒല്ലൂർ സ്വദേശി തണ്ടാശ്ശേരി വീട്ടിൽ വിപിൻ (35) ആണ് പിടിയിലായത് (Youth Arrested With MDMA). കാവിൽ കടവിൽ നിന്നുമാണ് 8.9 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്‌റ്റ് ചെയ്‌തത്. ഒരുവർഷത്തോളമായി വിപിൻ ലഹരി മരുന്ന് വിൽപ്പന നടത്തി വരുന്നുണ്ടെന്നും ബെംഗളൂരുവില്‍ നിന്നും എത്തിക്കുന്ന എംഡിഎംഎ വലിയ അളവിലാണ് ഇയാൾ വിൽപ്പന നടത്തി വന്നിരുന്നതെന്നും പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കൊടുങ്ങല്ലൂർ ഐഎസ്എച്ച്ഒ ഇ ആർ ബൈജു, എസ്ഐമാരായ ഹാരോൾഡ് ജോർജ്, പി സി സുനിൽ, കശ്യപൻ, സെബി, തൃശൂർ റൂറൽ ഡെൻസാഫ് എസ്ഐ സി ആർ പ്രദീപ്, സീനിയർ സിപിഒ ലിജു ഇയ്യാനി, സിപിഒമാരായ മാനുവൽ, നിഷാന്ത്, സുനിൽ, ഫൈസൽ, ജമൈസൺ എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. അതേസമയംഎംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പാണ്ടിക്കാട് പൊലീസിന്‍റെ പിടിയിലായിരുന്നു. 14 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി വേങ്ങൂര്‍ മൂച്ചിക്കല്‍ സ്വദേശി തളപ്പില്‍ മുഹമ്മദ് ജുനൈജ് (34) ആണ് ഫെബ്രുവരിയിൽ പിടിയിലായത്.