കേരളം

kerala

ETV Bharat / videos

അത്ഭുത രക്ഷപ്പെടൽ: പാഞ്ഞുവന്ന കാളകൾക്ക് നടുവിൽ പെട്ട് സ്‌കൂട്ടർ യാത്രക്കാരി - കാളകൾക്ക് നടുവിൽ പെട്ട് സ്‌കൂട്ടർ യാത്രക്കാരി

By

Published : Jun 15, 2022, 8:22 PM IST

Updated : Feb 3, 2023, 8:23 PM IST

കർണാടകയിലെ ഹുബ്ലിയിൽ കാര ഹുന്നിമി ഉത്സവത്തിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ ബന്ദി ഉത്സവിൽ തെരുവിലൂടെ ഓടിയ കാളകൾക്ക് നടുവിൽ പെട്ട് സ്‌കൂട്ടർ യാത്രക്കാരി. കുന്ദഗോള താലൂക്കിലെ ഗുഡഗേരിയിലാണ് സംഭവം. പലതരം ഭക്ഷണസാധനങ്ങൾ നൽകി കാളകളെ കർഷകർ പ്രധാന തെരുവിൽ എത്തിക്കുന്നതാണ് ചടങ്ങ്. ഇതിനിടെ റോഡിലൂടെ സ്‌കൂട്ടറിൽ വന്ന യുവതി രണ്ട് കാളകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന തടിയുടെ ഇടയിൽ പെടുകയായിരുന്നു. വേഗത്തിൽ ഓടി വന്ന കാളകൾ യുവതിയെ മറികടന്നതോടെ ഇടയിലുള്ള തടി യുവതിയുടെ തലയിൽ ഇടിക്കുകയും യുവതി തറയിലേക്ക് വീഴുകയുമായിരുന്നു. എന്നാൽ വലിയ പരിക്കുകൾ കൂടാതെ യുവതി രക്ഷപ്പെട്ടു.
Last Updated : Feb 3, 2023, 8:23 PM IST

ABOUT THE AUTHOR

...view details