കേരളം

kerala

അച്ഛനെ മര്‍ദിച്ചത് ചോദ്യം ചെയ്‌ത യുവാവിനെ കുത്തി

By

Published : Mar 15, 2023, 12:33 PM IST

ETV Bharat / videos

അച്ഛനെ മര്‍ദിച്ചത് ചോദ്യം ചെയ്‌തു ; മാരകമായി കുത്തേറ്റ യുവാവ് അത്യാസന്ന നിലയില്‍

ഇടുക്കി: അച്ഛനെ തല്ലിയത് ചോദിക്കാന്‍ ചെന്ന മകനെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഇടുക്കി സ്വദേശിയായ യുവാവ് അത്യാസന്ന നിലയില്‍. മൂന്നാര്‍ പെരിയവാര സ്റ്റാന്‍ഡില്‍ വര്‍ക്‌ഷോപ്പ് നടത്തുന്ന രാമര്‍ ആണ് ഗുരുതര പരിക്കോടെ ചികിത്സയില്‍ കഴിയുന്നത്.

ഇയാളെ മൂന്നാർ ടാറ്റ ടി ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ മദന്‍കുമാര്‍, കാര്‍ത്തിക്, മുനിയാണ്ടി രാജ് എന്നിവരാണ് കേസിലെ പ്രതികള്‍. മൂന്ന് പേരും ഒളിവിലാണ്.  

കഴിഞ്ഞ ദിവസമാണ് സംഭവങ്ങളുടെ തുടക്കം. ഇന്നലെ രാമറിന്‍റെ പിതാവ് അയ്യാദുരൈ വാഹനം പാര്‍ക്ക് ചെയ്‌തതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം തുടങ്ങിയത്. പ്രതികളുടെ ഓട്ടോറിക്ഷയ്ക്ക് മുന്നിലാണ് അയ്യാദുരൈ വാഹനം പാര്‍ക്ക് ചെയ്‌തത്. ഇതേ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അയ്യാദുരൈക്ക് മര്‍ദനമേറ്റു.

വിവരമറിഞ്ഞ രാമര്‍ വൈകിട്ട് ഓട്ടോ സ്റ്റാന്‍ഡിലെത്തി. അച്ഛനെ തല്ലിയതുമായി ബന്ധപ്പെട്ട് രാമറും പ്രതികളുമായി തര്‍ക്കം ഉണ്ടായി. പ്രതികള്‍ രാമറിനെയും മര്‍ദിച്ചു. മര്‍ദനത്തിനിടെ കത്തിയെടുത്ത് രാമറിന്‍റെ കൈയിലും വയറിലും മാരകമായി കുത്തി മുറിവേല്‍പ്പിക്കുകയുമായിരുന്നു.  

സംഭവം നടന്ന ഉടന്‍ തന്നെ രാമറിനെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് വിദഗ്‌ധ ചികിത്സയ്ക്കായി അടിമാലിയിലേക്ക് മാറ്റി. സംഭവത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ABOUT THE AUTHOR

...view details