Viral Video | യുവാവിനെ നായയെ പോലെ വലിച്ചിഴച്ചു, കുരയ്‌ക്കാന്‍ നിര്‍ബന്ധിച്ചു ; പ്രതികളെ അറസ്‌റ്റ് ചെയ്‌ത് പൊലീസ് - മന്ത്രി
ഭോപ്പാല്‍ : യുവാവിനെ നായയെ പോലെ വലിച്ചിഴയ്‌ക്കുകയും കുരയ്‌ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതായി പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയുമായി പൊലീസ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ യുവാവിനോട്, മനസാക്ഷി മരവിക്കും വിധം പെരുമാറിയ മൂന്ന് പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം (എന്‍എസ്‌എ) ചുമത്തി തില ജമാല്‍പുര പൊലീസ് കേസെടുക്കുകയായിരുന്നു. മാത്രമല്ല പ്രതികള്‍ അനധികൃതമായി നിര്‍മിച്ച വീടുകള്‍ പൊളിച്ചുനീക്കുകയും ചെയ്‌തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്തിയതായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അറിയിച്ചു. സംഭവത്തിന്‍റെ വീഡിയോ സംബന്ധിച്ച് തിങ്കളാഴ്‌ച രാവിലെ തനിക്ക് വിവരം ലഭിച്ചു. 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് താന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ആറ് മണിക്കൂറിനകം തന്നെ പൊലീസ് പ്രതികളെ തിരിച്ചറിയുകയും അവരെ പിടികൂടുകയും ചെയ്‌തുവെന്ന് അദ്ദേഹം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിനെ ഡ്യൂട്ടിയില്‍ നിന്ന് നീക്കം ചെയ്‌തതായും മന്ത്രി വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും ഇവരുമായി ബന്ധപ്പട്ട് അനധികൃതമായുള്ള നിര്‍മിതികള്‍ പൊളിച്ചുകളയാന്‍ നടപടികള്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. കേസിൽ മതപരിവർത്തനം നടന്നതായി തെളിഞ്ഞതിനെ തുടർന്ന് മതസ്വാതന്ത്ര്യ നിയമത്തിലെ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also read: 'പ്രഭാത സവാരിയ്‌ക്ക് വന്നില്ല'; നായയെ കിലോമീറ്ററുകളോളം ബൈക്കില്‍ കെട്ടി വലിച്ച് ഉടമസ്ഥന്‍