Young Man Dies After Falling Into Pothole : ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം - റോഡപകടം
Published : Oct 23, 2023, 7:48 PM IST
തൃശൂര്‍ :ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. പുല്ലൂർ മഠത്തിക്കര സ്വദേശി 45 വയസ്സുള്ള ബിജോയ് ആണ് മരിച്ചത് (Young Man Dies After Falling Into Pothole). ലോറി ഓണേഴ്‌സ് അസോസിയേഷൻ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ് അംഗവും ഇരിങ്ങാലക്കുട ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു ബിജോയ്. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങി വരവേ ആയിരുന്നു അപകടം. ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിൽ സോപ്പ് കമ്പനിയ്ക്ക് സമീപം റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞ് അപകടപെടുകയായിരുന്നു. പുറകിൽ വന്നിരുന്ന കാർ യാത്രികർ ഉടൻ തന്നെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോർട്ടം നടപടികൾക്കായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടന്നു. അതേസമയം കഴിഞ്ഞ വർഷം അതിരമ്പുഴയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. കോട്ടയം അതിരമ്പുഴ ഓണംതുരുത്ത് സ്വദേശി കെ.കെ റെജിയാണ് (45) മരിച്ചത്. അതിരമ്പുഴ മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്‌ടമായ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന കാറിനു പിറകില്‍ ഇടിക്കുകയായിരുന്നു.
TAGGED:
Irinjalakuda accidant death